2018-ലെ പ്രളയം; ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം: മാത്യു കുഴൽനാടൻ

2018-ലെ പ്രളയവുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിക്കാനായാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ചാലും എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖ എഐ സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനാകുമെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മേരി മാതാ കൺസ്ട്രക്ഷൻ കമ്പനി സംബന്ധിച്ച വിശദീകരണം കെ. കൃഷ്ണൻകുട്ടി നൽകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. താൻ കോടതിയിൽ പോകുന്നത് സ്വന്തം തൊഴിൽ മുഖേനയാണ് ജീവിക്കുന്നതെന്നും, നേടുന്ന വരുമാനം കഠിനാധ്വാനത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കേസുകളിൽ വിജയവും പരാജയവും അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയത്തിൽ ലാഭം സിപിഐഎമ്മിനാണെന്നും, നഷ്ടം ജനങ്ങൾക്കാണെന്നും അദ്ദേഹം ആരോപിച്ചു. സമയബന്ധിതമായി ഡാമുകൾ തുറന്നിരുന്നെങ്കിൽ പ്രളയം ഇത്രയും വലുതാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായതിനാൽ ഇതെല്ലാം അദ്ദേഹത്തിന്റെ അറിവോടെയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക