ഡേവിഡ് വാർണറെ സിഡ്‌നി പോലീസ് അറസ്റ്റ് ചെയ്തത് എന്തുകൊണ്ട്?

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെ സിഡ്‌നി പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറൗബ്രയിൽ റോഡിൽ പോലീസ് ബ്രെത്ത്അലൈസർ പരിശോധന നടത്തുന്നത് കണ്ടപ്പോൾ വാർണർ തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തു. സംശയം തോന്നിയ പോലീസ് ബ്രെത്ത്അലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ പരിധിയിലധികം മദ്യം കഴിച്ചതായി കണ്ടെത്തി.

അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.104 ആയി രേഖപ്പെടുത്തി. ഓസ്‌ട്രേലിയൻ ചട്ടങ്ങൾ അനുസരിച്ച്, പരിധിയേക്കാൾ ഇരട്ടിയിലധികം അദ്ദേഹം കഴിച്ചിരുന്നു. മറൗബ്ര പോലീസ് ഉദ്യോഗസ്ഥർ വാർണറെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഈ കേസുമായി ബന്ധപ്പെട്ട് വാർണർ അടുത്ത മാസം കോടതിയിൽ ഹാജരാകും.

മറുപടി രേഖപ്പെടുത്തുക