പര്യടനത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു

പാലക്കാട് സൗത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പര്യടനം ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറ പ്രദേശത്താണ് സംഭവം നടന്നത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.

ഇന്ന് പാലക്കാട് ടൗൺ സൗത്ത് മേഖലയിലായിരുന്നു രമേഷ് പിഷാരടിയുടെ പര്യടനം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന മൂത്താന്തറ, വടക്കന്തറ പ്രദേശങ്ങളിൽ എതിർ സ്ഥാനാർത്ഥികളുടെ ഫ്ലെക്‌സുകളും പോസ്റ്ററുകളും പോലും അനുവദിക്കാത്ത സാഹചര്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെയും സമാനമായ സംഭവം നടന്നതായി അറിയുന്നു. അന്ന് ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും ഇത്തരത്തിൽ തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

സ്ത്രീ പ്രവർത്തകരാണ് രമേഷ് പിഷാരടിയെ തടഞ്ഞതെന്നാണ് റിപ്പോർട്ട്. വോട്ട് അഭ്യർത്ഥിക്കാൻ അനുവദിക്കാത്തതിനെതിരെ യുഡിഎഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക