സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ നേതാക്കളെ അവഗണിച്ചു; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്

വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനത്തിൽ നിന്ന് നൂർബിന റഷീദ് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വത്തെതിരെ മുൻപ് തന്നെ നൂർബിന വിമർശനം ഉന്നയിച്ചിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ പിന്നീട് സമ്മർദ്ദം മൂലം തീരുമാനം മാറിയിരിക്കാമെന്നും നൂർബിന ആരോപിച്ചു.

മലപ്പുറം ജില്ലയിലെ പലരും ഇതുസംബന്ധിച്ച് തനിക്കു സന്ദേശങ്ങൾ അയച്ചതായും അവർ പറഞ്ഞു. കൂടാതെ, ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അവർ പ്രതികരിച്ചു. “ഒരു വിധത്തിലുള്ള ലൈംഗിക ആരോപണത്തിനും സാഹചര്യം ഞങ്ങൾ സൃഷ്ടിച്ചിട്ടില്ല. എന്നാൽ മൂന്ന് പെൺകുട്ടികൾ അപ്രതീക്ഷിതമായി ആരോപണം ഉന്നയിച്ചു. അതിക്രമം നേരിട്ടാൽ ഉറച്ച് നിൽക്കേണ്ടതാണ്, പക്ഷേ പിന്നീട് കേസ് പിൻവലിച്ചു. ആദർശം എവിടെ പോയി?” എന്നായിരുന്നു അവരുടെ പ്രതികരണം.

“സീറ്റ് ലഭിക്കാത്തതല്ല രാജിയുടെ കാരണം. വ്യക്തിപരമായ നേട്ടങ്ങൾക്കല്ല, വനിതാ ലീഗിന്റെ നിലപാടിനും ആദർശങ്ങൾക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. കല്ലും മുള്ളും താണ്ടിയാണ് സംഘടനയെ വളർത്തിയത്. ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് ഞാൻ. പാണക്കാട് തങ്ങൾ നൽകിയ ദൗത്യം ഞാൻ നിർവഹിച്ചു,” എന്നും നൂർബിന കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക