വിഴിഞ്ഞത്തിന് പിന്നാലെ ബേപ്പൂരും കൊല്ലവും: കേരളത്തിന്റെ തുറമുഖ വികസനത്തിന് പുതിയ ദിശ

കേരളത്തിന്റെ തുറമുഖ വികസനത്തിൽ നിർണ്ണായകമായ ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ തുറമുഖങ്ങളായി ബേപ്പൂരിനെയും കൊല്ലത്തെയും വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നു. ഏകദേശം 2,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ 2025 സെപ്റ്റംബറിൽ തന്നെ തയ്യാറാക്കിയിരുന്നു. ഇതിന് ധനവകുപ്പ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ നടത്തിയ ചർച്ചകളോടെയാണ് പദ്ധതിക്ക് വേഗം കൈവന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ പദ്ധതി പരിഗണനയ്ക്ക് വരുമെന്നാണ് സൂചന.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിദേശ കപ്പലുകൾ വിഴിഞ്ഞത്തിനൊപ്പം കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിലേക്കും എത്തിത്തുടങ്ങും. ഇതോടെ സംസ്ഥാനത്തെ പോർട്ട് കണക്റ്റിവിറ്റി ഗണ്യമായി വർധിക്കുകയും സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിൽ, പദ്ധതി ഉടൻ നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക