പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയായതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് ഈ കരാർ വലിയ അവസരങ്ങൾ സൃഷ്ടിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെ പ്രതിബദ്ധത ഈ കരാർ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച ഈ കരാറിനെ “എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ലോകത്തെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്.
ഈ കരാർ ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിൽ ഒന്നിലധികം ഭാഗവും ഉൾക്കൊള്ളുന്നു. കരാറിലൂടെ ഉൽപ്പാദന മേഖലക്ക് വലിയ ഉത്തേജനവും, ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരുടെ ആത്മവിശ്വാസവും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
