ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി കോടതി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ വിധി പറയുന്നതും പിന്നീട് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട് .
കട്ടിള പാളി കേസുമായി ബന്ധപ്പെട്ട ജാമ്യഹർജിയിൽ നിലവിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിൽ വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ്. ബൈജുവിന്റെ ജാമ്യഹർജി ഈ മാസം 11ന് കോടതി പരിഗണിക്കും. റിമാൻഡിലായി 90 ദിവസം പിന്നിട്ടതിനെ തുടർന്ന് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായാണ് ബൈജു ഹർജി സമർപ്പിച്ചിരിക്കുന്നത്.
