എയർ ഇന്ത്യ വിമാനങ്ങളുടെ 70%ത്തിലും സാങ്കേതിക തകരാർ: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്

എയർ ഇന്ത്യ ഗ്രൂപ്പിന്റെ 70 ശതമാനത്തോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ജനുവരി മുതൽ നടത്തിയ പരിശോധനയിൽ 267 എയർ ഇന്ത്യ വിമാനങ്ങളിൽ 191 വിമാനങ്ങളിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

ഇവയിൽ 166 എയർ ഇന്ത്യ വിമാനങ്ങളിൽ 137 എണ്ണത്തിലും, 101 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 54 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ കാണപ്പെട്ടുവെന്നും ഡാറ്റയിൽ പറയുന്നു. ഇത് എയർ ഇന്ത്യ ഫ്ലീറ്റിലെ ഓരോ പത്ത് വിമാനങ്ങളിൽ ഏഴിലും തകരാറുകൾ സംഭവിക്കുന്നതായി സൂചിപ്പിക്കുന്നു.

എയർ ഇന്ത്യ എക്സിക്യൂട്ടീവ് പറഞ്ഞു, പരിശോധനയിൽ വ്യത്യസ്ത തരം ഉപകരണങ്ങളെ എ, ബി, സി, ഡി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മിക്ക പ്രശ്നങ്ങളും “ഡി” വിഭാഗത്തിലാണ്, ഇത് സീറ്റുകൾ, ട്രേ ടേബിളുകൾ, സീറ്റുകളുടെ പിൻഭാഗത്തെ സ്‌ക്രീനുകൾ തുടങ്ങിയവയെ സംബന്ധിച്ചതാണ്, വിമാനത്തിന്റെ സുരക്ഷയ്ക്ക് ബാധകമല്ല. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നവീകരണ പദ്ധതിയോടൊപ്പം ഈ പ്രശ്നങ്ങളും പരിഹരിക്കുമെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.

മറ്റു എയർലൈനുകളിലെയും പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട് . ആറ് എയർലൈനുകളിലായി 754 വിമാനങ്ങൾ പരിശോധിച്ചപ്പോൾ 377 വിമാനങ്ങളിലാണ് സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തിയത്. ഇൻഡിഗോയിൽ 405 വിമാനങ്ങളിൽ 148, സ്പൈസ് ജെറ്റിൽ 43 വിമാനങ്ങളിൽ 16, ആകാശ എയർ 32 വിമാനങ്ങളിൽ 14 എണ്ണം തകരാറുകൾ കാണപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക