ജമാഅത്തെ ഇസ്ലാമി പിന്തുണ; കോൺഗ്രസ് പാരമ്പര്യത്തോട് വിരുദ്ധമെന്ന് വിമർശനം

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നും അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെതിരെ ശക്തമായ വിമർശനം പൊതുസമൂഹത്തിൽ ഉയരുകയാണ് . അധികാരത്തിനായി ഏത് വർഗീയ ശക്തിയുമായും ചേരുന്നതിന് കോൺഗ്രസ് തയ്യാറാണെന്ന തുറന്ന പ്രഖ്യാപനമാണിതെന്നാണ് വിമർശകരുടെ ആരോപണം.

ദേശീയ തലത്തിൽ പലവട്ടം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന കാരണത്താൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. 1947ൽ ജവഹർലാൽ നെഹ്റുവും, 1975ൽ ഇന്ദിരാഗാന്ധിയും, 1992ൽ നരസിംഹറാവുവും സംഘടനയെ നിരോധിച്ചിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്തും നിരോധനം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

ഈ പാരമ്പര്യം നിലനിൽക്കെ, നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയതിനെ അവസരവാദ രാഷ്ട്രീയമായാണ് വിമർശകർ കാണുന്നത്. കേരളത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്ന നിലപാടാണിതെന്നും, ഈ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും വിമർശനം ഉയരുന്നു.

മറുപടി രേഖപ്പെടുത്തുക