മണിപ്പൂരില്‍ കുക്കി–തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പും ഉണ്ടായതായി വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഉഖ്രുലിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമങ്ങളില്‍ നിരവധി വീടുകള്‍ക്ക് തീപിടിപ്പിക്കപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതോടെ നിരവധി പേര്‍ പ്രദേശം വിട്ട് സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. സോഷ്യല്‍ മീഡിയ വഴി വിദ്വേഷപരമായ ഉള്ളടക്കം പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
സംഘര്‍ഷബാധിത പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം മണിപ്പൂര്‍ ഉപമുഖ്യമന്ത്രി ലോസി ദിഖോ സന്ദര്‍ശിച്ചിരുന്നു. ഇരു ഗോത്ര വിഭാഗങ്ങളിലെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മേഖലയില്‍ സംഘര്‍ഷം പുനരാരംഭിച്ചത്.
