ശ്രീനാരായണ ഗുരു- ഗാന്ധിജി സമാഗമ ശതാബ്ദി നാളെ ആശ്രാമത്ത്; ഉദ്ഘാടനം രാഹുൽ ഗാന്ധി

നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവനും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരി മഠത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി വിപുലമായ പരിപാടികളോടെ കൊല്ലത്ത് നാളെ നടക്കും. രാവിലെ 11ന് കൊല്ലം ആശ്രാമം മൈതാനത്ത് രാഹുൽ ഗാന്ധി ശതാബ്ദി സ്മാരക സമ്മേളനം ഉദ്ഘാടനം ചെയ്യും.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നായി മുപ്പതിനായിരത്തിൽപ്പരം പേർ പങ്കെടുക്കും. കെ.പി.സി.സി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ശിവഗിരി മഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. രാവിലെ 9ന് ഗുരുവന്ദനം നടക്കും. തുടർന്ന് സർവമത സമ്മേളനവും ഗുരു- ഗാന്ധിജി കൂടിക്കാഴ്ച സംബന്ധിച്ച പരിപാടികളും അരങ്ങേറും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സാമൂഹിക പരിഷ്‌കർത്താക്കൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

സമ്മേളനത്തിനു മുന്നോടിയായി സജീവ് ജോസഫ് എം.എൽ.എ നയിക്കുന്ന ഛായാചിത്ര ജാഥ, ഗുരുധർമ പ്രചാരണ യുവജന സെക്രട്ടറി ആനന്ദ് നയിക്കുന്ന കൊടിമര പതാക ജാഥ, യുവജന ചെയർമാൻ രാജേഷ് സഹദേവൻ നയിക്കുന്ന ദീപശിഖ ജാഥ എന്നിവ ഇന്ന് വൈകിട്ട് ചിന്നക്കടയിൽ സംഗമിച്ച് സമ്മേളന സ്ഥലത്തേക്കു നീങ്ങും.

മറുപടി രേഖപ്പെടുത്തുക