ദേശീയപാത ഉദ്ഘാടന വിവാദം: പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു, മരുമകനെ ക്ഷണിക്കേണ്ടതില്ല: രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാതയുടെ ആദ്യ റീച്ചടക്കമുള്ള വിവിധ പദ്ധതികളുടെ ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും, അതിനാൽ മരുമകനെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മരുമകനും പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ ഏഴ് ദിവസം മുമ്പ് അറിയിക്കാമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും മറ്റ് ക്ഷണിക്കപ്പെട്ട മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചടങ്ങിൽ പങ്കെടുക്കേണ്ട മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും, പ്രധാനമന്ത്രിയുടെ ഓഫീസാണ് ക്ഷണപ്പട്ടിക തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് വിവാദം സൃഷ്ടിച്ച് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക