‘പി.വി. അഞ്ജലി’ എന്ന പേര് തന്നെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും തുടരുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക രേഖകളിൽ ഉള്ള ‘അഞ്ജലി പി.വി.’ എന്ന പേര് വോട്ടർമാർക്കിടയിൽ അത്ര പരിചിതമല്ലെന്നും, ഇത് വോട്ടുകളിൽ കുറവുണ്ടാക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ജലി നായർ അധികൃതരെ സമീപിച്ചത്.
വിഷയത്തിൽ അവർ മുമ്പ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ വാദം കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കാൻ കോടതി വരണാധികാരിയോട് നിർദേശിച്ചതിനെ തുടർന്ന് വിശദമായ പരിശോധന നടത്തി.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് പേര് മാറ്റം ആവശ്യപ്പെട്ടിട്ടില്ലാത്തതും, ഇപ്പോൾ തിരഞ്ഞെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലാണെന്നതും അപേക്ഷ തള്ളാനുള്ള പ്രധാന കാരണങ്ങളാണെന്ന് വരണാധികാരി വ്യക്തമാക്കി.
ഹോം വോട്ടിംഗ് ഉൾപ്പെടെയുള്ള നടപടികൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമീകരണങ്ങളും പൂർത്തിയായ സാഹചര്യത്തിൽ ഇനി മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
