ബാലറ്റ് പേപ്പറിലെ പേര് മാറ്റം; എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ ബാലറ്റ് പേപ്പറിൽ പേര് തിരുത്തുന്നതിനുള്ള ആവശ്യം നിഷേധിച്ചതിനെ തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. അഞ്ജലി പി.വി എന്ന പേരിന് പകരം അഞ്ജലി നായർ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നാളെ ഹർജി നൽകുമെന്ന് സ്ഥാനാർത്ഥി അറിയിച്ചു.

പോസ്റ്റൽ വോട്ടും ഹോം വോട്ടും ഇതിനകം പ്രിന്റ് ചെയ്തതിന് ശേഷമാണ് പരാതി ലഭിച്ചതിനാൽ ഇനി മാറ്റം വരുത്താൻ സാധിക്കില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് നിയമനടപടി വീണ്ടും സ്വീകരിക്കാൻ സ്ഥാനാർത്ഥി തീരുമാനിച്ചത്.

ഇതിനുമുമ്പ് ബാലറ്റ് പേപ്പറിൽ പേര് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഞ്ജലി നായർക്ക് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹിയറിംഗ് നടത്തിയെങ്കിലും, വരണാധികാരി കോടതി നിർദ്ദേശം പരിഗണിച്ചിട്ടും പേര് മാറ്റാനുള്ള ആവശ്യം തള്ളുകയായിരുന്നു.
ഇതോടെ വിഷയത്തിൽ അന്തിമപരിഹാരം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണ് അഞ്ജലി നായർ.

മറുപടി രേഖപ്പെടുത്തുക