നിതിനും കുടുംബത്തിനും നീതി ലഭിച്ചിലെങ്കിൽ പൊതുസമൂഹത്തിന് നിതി ലഭിക്കില്ല: വേടൻ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് പ്രതികരിച്ച് റാപ്പർ വേടൻ ശക്തമായ വിമർശനം ഉന്നയിച്ചു. നിതിൻ രാജ് കേരളത്തിലെ ജാതി വ്യവസ്ഥയുടെ അവസാന ഇരയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. നിതിനും കുടുംബത്തിനും നീതി ലഭിക്കാത്ത പക്ഷം സമൂഹത്തിനാകെ നീതി ലഭിക്കില്ലെന്നും വേടൻ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ അന്വേഷണം ശക്തമാക്കി. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി നിതിൻ രാജിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. കോളേജിൽ നിന്ന് ഒരാളും വീട്ടിലെത്താത്തത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് നിർദേശങ്ങൾ ഉണ്ടായിരിക്കാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക