മുണ്ടത്തിക്കോട് അപകടം: ഡിഎൻഎ പരിശോധനാഫലം മറ്റന്നാൾ മുതൽ; മരിച്ചവരുടെ ഔദ്യോഗിക സ്ഥിരീകരണം പിന്നാലെ

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധനാഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.

ഇതിനകം 29 ശരീരഭാഗങ്ങളിൽ നിന്നുള്ള ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. മരിച്ചവരുടെ വ്യക്തിത്വം ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളുവെന്നും കളക്ടർ വ്യക്തമാക്കി.

മൊബൈൽ ഡിഎൻഎ യൂണിറ്റ് എത്തിയതോടെ പരിശോധനയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ തൃശൂരിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കും. അന്തിമഫലം തിരുവനന്തപുരം നിന്നായിരിക്കും ലഭിക്കുക. ഇന്ന് കണ്ടെത്തിയ തല ഗിരീഷിന്റേതാണോ എന്ന് ഡിഎൻഎ പരിശോധനാഫലം ലഭിച്ചതിന് ശേഷമേ ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്നും കളക്ടർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക