ബിജെപി അധികാരത്തിൽ വന്ന ശേഷമുള്ള 12 കൊല്ലം ഇന്ത്യ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തെ വിലമതിക്കുന്നവരാണ് ഇവിടെ ജനങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ടുവന്നവർ ജനാധിപത്യപരമായി പ്രവർത്തിച്ചവരാണെന്നും പാർട്ടിയുടെ തെറ്റായ നിലപാടുകൾക്കെതിരായ പ്രതിഷേധമാണ് പിന്മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി അധികാരത്തിൽ വന്നതിന് ശേഷമുള്ള 12 കൊല്ലം സ്വാതന്ത്ര്യാനന്തര ഇന്ത്യ കാണാത്ത അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭരണഘടനയിലെ ജനാധിപത്യം, മതനിരപേക്ഷത എന്നിവ ഭീഷണിയിലാണെന്നും മന്ത്രി ആരോപിച്ചു. പാർലമെന്റിൽ കോൺഗ്രസ് ശക്തമായ നിലപാട് എടുക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

സിപിഐഎം വിരുദ്ധ ശക്തികൾ ഒന്നിച്ച് സർക്കാർക്കെതിരെ കള്ളപ്രചരണം നടത്തുകയാണെന്നും, പിണറായി വിജയനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ ശക്തമായ ഇടതുപക്ഷ നിലപാട് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക