ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണുമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
“ഞങ്ങളായിരിക്കും യഥാർത്ഥ പ്രതിപക്ഷം. ബാക്കിയുള്ളവർ കപട പ്രതിപക്ഷമാണോ അല്ലയോ എന്ന് സഭാ നടപടികൾ തുടങ്ങുമ്പോൾ വ്യക്തമാകും. ഇത്രയും നാളും ഇരുമുന്നണികളും അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്ന് പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. ഇനി അതൊന്നും നടക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നാടിന്റെ താത്പര്യം ഉയർത്തിപ്പിടിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും കേരളത്തിന്റെ വികസനത്തിനായിരിക്കും തങ്ങളുടെ രാഷ്ട്രീയമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മൂന്ന് മണ്ഡലങ്ങളിലാണ് വിജയം നേടിയത്. കഴക്കൂട്ടത്തിന് പുറമെ ചാത്തന്നൂരും നേമവും എൻഡിഎ സ്വന്തമാക്കി. ചാത്തന്നൂരിൽ ബി ബി ഗോപകുമാറും നേമത്ത് രാജീവ് ചന്ദ്രശേഖറും വിജയിച്ചു.
