ഫിഫ ലോകകപ്പിൽ അർജന്റീനൻ ദേശീയ ടീമിന്റെ ആദ്യ മത്സരത്തിന് വെറും 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നായകൻ ലയണൽ മെസ്സിയെ ചുറ്റിപ്പറ്റി ആശങ്ക ഉയർന്നു. ഇന്റർ മിയാമിക്ക് വേണ്ടി നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിനിടെയാണ് സംഭവം. 73-ാം മിനിറ്റിൽ ഫ്രീകിക്ക് എടുത്തതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച മെസി സ്വയം സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു .
തുടർന്ന് താരം നേരെ ലോക്കർ റൂമിലേക്ക് മടങ്ങി . തുടഞരമ്പ് പരിക്കാണോ എന്ന സംശയം ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും, ലോകകപ്പ് മുന്നിൽക്കണ്ടുള്ള മുൻകരുതൽ നടപടിയായിരിക്കാം ഇതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അർജന്റീന ടീമിനോട് അടുത്തുള്ള മാധ്യമപ്രവർത്തകർ നൽകുന്ന വിവരം പ്രകാരം മെസിയുടെ പേശികൾക്ക് ഗൗരവകരമായ പരിക്കുകളില്ലെന്ന് വ്യക്തമാക്കുന്നു. എങ്കിലും, ഇന്റർ മയാമിയുടെ മെഡിക്കൽ സംഘം താരത്തെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ടുണ്ട്.
