അലി ഖമേനിയുടെ ശവസംസ്കാരം ഇതുവരെ നടന്നിട്ടില്ല; എന്തുകൊണ്ടാണ് ഇറാൻ മടിച്ചുനിൽക്കുന്നത്?

ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും ശവസംസ്കാരം നടത്താത്തത് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെക്കുന്നു. യുഎസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിന് പിന്നാലെ മാർച്ച് 4-ന് ശവസംസ്കാരം നടത്താൻ ആദ്യമായി തീരുമാനിച്ചിരുന്നെങ്കിലും യുദ്ധസാഹചര്യം രൂക്ഷമായതിനെ തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ഇതുവരെ പുതിയ തീയതി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

വലിയ തോതിലുള്ള പൊതുചടങ്ങ് നടത്തുന്നതിൽ സർക്കാർ മടിക്കുന്നതായാണ് സൂചനകൾ. ഇസ്രായേൽ ആക്രമണ ഭീഷണിയും രാജ്യത്തിനകത്തെ പ്രതിഷേധ സാധ്യതകളും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നതിനാൽ വൈകുന്നതാണെന്ന വാദമുണ്ടെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണെന്നാണ് നിരീക്ഷണം.

1989-ൽ മുൻ പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ അത്തരമൊരു അന്തരീക്ഷം ഇല്ലെന്നാണ് വിലയിരുത്തൽ. ഭരണകൂടം ദുർബലവും ഭയന്നതുമായ നിലയിലാണെന്നും അതുകൊണ്ടുതന്നെ വലിയ പൊതുചടങ്ങുകൾ ഒഴിവാക്കുകയാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഫൗണ്ടേഷൻ ഡോർ ഡിഫൻസ് ഡെമോക്രസിയിലെ വിശകലന വിദഗ്ധൻ ബെഹ്നാം തലേബ്ലുവിന്റെ അഭിപ്രായത്തിൽ, ശവസംസ്കാരത്തിനിടെ ഇസ്രായേൽ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയും പിൻഗാമിയായി കണക്കാക്കപ്പെടുന്ന മൊജ്തബ ഖമേനി പൊതുജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടാത്തതും വൈകലിന് കാരണങ്ങളാണ്.

മറുപടി രേഖപ്പെടുത്തുക