ഇറാന്റെ സൈന്യം തുടച്ചുനീക്കപ്പെട്ടു; യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ എണ്ണവിലയും പണപ്പെരുപ്പവും കുറയും: ഡൊണാൾഡ് ട്രംപ്

ഇറാന്റെ സൈന്യം തുടച്ചുനീക്കപ്പെട്ടു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാൻ ഒരു കരാറിന് സമ്മതിക്കുകയോ അല്ലെങ്കിൽ കൂടുതൽ നാശം നേരിടുകയോ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. മറൈൻ വണ്ണിൽ കയറുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്.

ഇറാനുമായി ബന്ധപ്പെട്ട സംഘർഷം കൈകാര്യം ചെയ്തതിനെ അദ്ദേഹം ന്യായീകരിക്കുകയും, ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല എന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. “സമാധാനപരമായോ അല്ലാതെയോ നമ്മൾ വിജയിക്കും,” എന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും യുദ്ധശേഷിയും തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനെതിരായ ഉപരോധം 100 ശതമാനം ഫലപ്രദമാണ് എന്നും, സംഘർഷം അവസാനിച്ചാൽ എണ്ണവിലയിൽ വലിയ ഇടിവ് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ “എണ്ണയുടെ കുതിച്ചുചാട്ടം” ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.

യുദ്ധത്തിന് മുമ്പ് പണപ്പെരുപ്പം 1.7 ശതമാനമായിരുന്നുവെന്നും ഇപ്പോഴത്തെ വിലവർധന താൽക്കാലികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘർഷം പണപ്പെരുപ്പത്തിന് കാരണമാണെന്ന വിമർശനങ്ങളും ട്രംപ് തള്ളി.

ഇറാനെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരാൻ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിന് കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി, അതിന് സാധ്യതയുണ്ടെങ്കിലും അതിന്റെ ആവശ്യമില്ല എന്നതാണ് തന്റെ നിലപാടെന്നും ട്രംപ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക