പുതിയ ദേശീയ ഭീകരവിരുദ്ധ തന്ത്രം പ്രഖ്യാപിച്ച് ട്രംപ്; യൂറോപ്പും അക്രമാസക്ത ഇടതുപക്ഷ തീവ്രവാദികളും ഭീഷണികൾ

യൂറോപ്പിനെ ഒരു ലക്ഷ്യമായും “ഭീകര ഭീഷണികളുടെ ഇൻകുബേറ്റർ” ആയും വിശേഷിപ്പിക്കുന്ന പുതിയ ദേശീയ ഭീകരവിരുദ്ധ തന്ത്രത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. മയക്കുമരുന്ന് കാർട്ടലുകളും അക്രമാസക്ത ഇടതുപക്ഷ തീവ്രവാദികളും അമേരിക്കയ്ക്ക് പ്രധാന ഭീഷണികളാണെന്ന് രേഖയിൽ വ്യക്തമാക്കുന്നു.

വൈറ്റ് ഹൗസ് പുറത്തിറക്കിയ 16 പേജുള്ള തന്ത്രരേഖയിൽ യുഎസിന്റെ ഭീകരവിരുദ്ധ നയം ഇനി മുതൽ അമ്മയ്‌ക്ക ആദ്യം, സാമാന്യബുദ്ധി, ശക്തി ആശയങ്ങളാൽ നയിക്കപ്പെടുമെന്ന് പറയുന്നു. അമേരിക്ക നേരിടുന്ന തീവ്രവാദ ഭീഷണികളെ മൂന്ന് പ്രധാന വിഭാഗങ്ങളായി രേഖ തിരിച്ചിരിക്കുന്നു. മയക്കുമരുന്ന് ഭീകരരും അന്തർദേശീയ സംഘങ്ങളും, ഇസ്ലാമിക ഭീകരർ , കൂടാതെ അരാജകവാദികളും ഫാസിസ്റ്റ് വിരുദ്ധരുമായ അക്രമാസക്ത ഇടതുപക്ഷ തീവ്രവാദികളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, സമ്പന്ന നാറ്റോ സഖ്യരാജ്യങ്ങൾ യൂറോപ്പിനെ അന്യസംസ്കാരങ്ങളുടെ ആക്രമണങ്ങൾക്ക് അനുകൂലമായ സാഹചര്യമാക്കി മാറ്റിയതായി റിപ്പോർട്ടിൽ ആരോപിക്കുന്നു. യൂറോപ്പിനെ ആക്രമണ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും രേഖയിൽ പരാമർശമുണ്ട്.

പുതിയ തന്ത്രം അമേരിക്കയുടെ ഭാവി സുരക്ഷാ സമീപനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.

മറുപടി രേഖപ്പെടുത്തുക