തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ നടനും മോഡലുമായ ഷിയാസ് കരീം രംഗത്തെത്തി. അഖില്‍ മാരാറുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. പണം വാങ്ങി സ്ഥാനാര്‍ത്ഥിയാക്കിയതാണെന്ന് ഷിയാസ് കരീം ആരോപിച്ചു. ഓണ്‍ലൈനായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത് .
“ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് നൂറ് ശതമാനം ഉറപ്പാണ്. ആറ് കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. ലഭിച്ചതാണ്; കാലം തെളിയിക്കും. എനിക്ക് നുണ പറയേണ്ട കാര്യമില്ല.”- ഷിയാസ് പറഞ്ഞു.
മുൻപ് അഖില്‍ മാരാറും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയും തമ്മിലുണ്ടായ വാക്‌പോരത്തിലും ഷിയാസ് കരീം തന്റെ അഭിപ്രായം പങ്കുവച്ചിരുന്നു. പിഷാരടി പറഞ്ഞ കാര്യങ്ങള്‍ക്ക് 100% യോജിക്കുന്നതായും, ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിയാസ് കരീം പറയുന്നു: “ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ അഖില്‍ ഉണ്ടായിരുന്നു എങ്കില്‍ കണ്ടം വഴി ഓടിയേനെ. തൃക്കാക്കരയിലെ ഒരു മനുഷ്യനും അദ്ദേഹത്തെ അറിയുന്നില്ല. ബിഗ് ബോസ് കാണാത്തവരുണ്ടോ? എല്ലാവരും കണ്ടതാണല്ലോ.”
