വിഡി സതീശന് ബിജെപിയുമായി രഹസ്യ ഡീൽ; ആരോപണവുമായി എസ്ഡിപിഐ

പ്രതിപക്ഷ നേതാവ് വിഡി സതീശന് ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ആരോപിച്ചു. സതീശനൊപ്പമുള്ള ചില സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയും, മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയുമാണ് ഈ ഡീലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാകാനുള്ള വ്യക്തിപരമായ താൽപര്യങ്ങൾ സതീശനുണ്ടെന്നും, അതിനായി അദ്ദേഹത്തെ അനുകൂലിക്കുന്നവരെ മുൻനിറുത്തിയാണ് ബിജെപിയുമായി ധാരണയിലെത്തിയതെന്നും അന്‍സാരി ആരോപിച്ചു.

നേമം മണ്ഡലത്തിൽ മന്ത്രി ശിവൻകുട്ടിക്ക് വോട്ട് ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും, തങ്ങൾ ശിവൻകുട്ടിക്ക് തന്നെ വോട്ട് ചെയ്യുമെന്നും അന്‍സാരി വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ശിവൻകുട്ടിക്ക് പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ചില സംഘടനകൾ ശിവൻകുട്ടി പരാജയപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, എസ്ഡിപിഐ നടത്തിയ പഠനത്തിൽ ശിവൻകുട്ടി വിജയിക്കുമെന്ന് വ്യക്തമായിരുന്നുവെന്ന് അന്‍സാരി കൂട്ടിച്ചേർത്തു.

മഞ്ചേശ്വരം മണ്ഡലത്തിൽ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അന്‍സാരി മാധ്യമങ്ങളോട് പറഞ്ഞു

മറുപടി രേഖപ്പെടുത്തുക