തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം അരിയേണ സബലങ്ക ജാപ്പനീസ് താരം Nനവോമി ഒസാക്കയെ പരാജയപ്പെടുത്തി മാഡ്രിഡ് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 6-7 (1/7), 6-3, 6-2 എന്ന സ്കോറിലാണ് സബലെങ്കയുടെ വിജയം.
ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ സബലെങ്ക മത്സരം സ്വന്തമാക്കി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അവർ ജയം ഉറപ്പിച്ചത്.
ഇതിനിടെ മൂന്നാം സീഡ് താരം കൊക്കോ ഗൗഫ് ടൂർണമെന്റിൽ നിന്ന് പുറത്തായി. അവസാന സെറ്റിൽ ടൈ-ബ്രേക്കറിലൂടെയാണ് ലിൻഡ നൊസ്കവ വിജയം നേടിയത്.
ഈ വർഷം മിയാമി, ഇന്ത്യൻ വെൽസ്, ബ്രിസ്ബേൻ തുടങ്ങിയ ടൂർണമെന്റുകളിൽ കിരീടം നേടിയ സബലെങ്കയ്ക്ക് നാലാം റൗണ്ട് മത്സരം കടുത്ത വെല്ലുവിളിയായിരുന്നു. എങ്കിലും ഒരു സെറ്റ് നഷ്ടപ്പെട്ട ശേഷവും അവർ ശക്തമായി തിരിച്ചുവന്നു.
: “ഓരോ പോയിന്റും ഒറ്റയ്ക്ക് എടുത്ത് കളിക്കാനായിരുന്നു ശ്രമം. എന്റെ ടീം എനിക്ക് വലിയ പിന്തുണ നൽകി. അവസാന പോയിന്റ് വരെ പോരാടാനായതിൽ സന്തോഷമുണ്ട്.”- മത്സരശേഷം പ്രതികരിച്ച സബലെങ്ക പറഞ്ഞു.
