ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു; സമാധാന പ്രതീക്ഷകൾക്ക് പിന്നാലെ സമ്മർദ്ദം കുറവ്

ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വിലയിൽ ബാരലിന് 0.59 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നിലവിൽ ബാരലിന് 95 ഡോളറിൽ താഴെയാണ് വില.

പശ്ചിമേഷ്യയിലെ വിതരണ ആശങ്കകൾ തുടരുന്നതിനിടയിലും, അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയാണ് വില ഇടിയാൻ പ്രധാന കാരണമെന്ന് വിപണി വിദഗ്ധർ പറയുന്നു. അതേസമയം WTI വിലയും ബാരലിന് 87 ഡോളറിൽ താഴെയെത്തി.

ഇതിനുമുമ്പ് ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷങ്ങളും ഉപരോധ നടപടികളും മൂലം എണ്ണവിലയിൽ വലിയ ഉയർച്ച ഉണ്ടായിരുന്നു. ഹോർമുസ് അടച്ചതും ഇറാനിയൻ ചരക്കുകപ്പൽ യുഎസ് പിടിച്ചെടുത്തതും കാരണം തിങ്കളാഴ്ച Brent Crude 5.6 ശതമാനവും West Texas Intermediate 6.9 ശതമാനവും ഉയർന്നിരുന്നു.

എന്നാൽ ഈ ആഴ്ച Pakistanയിൽ നടക്കാനിരിക്കുന്ന ചർച്ചകൾ വെടിനിർത്തൽ നീട്ടുന്നതിനോ എണ്ണവിതരണം പുനരാരംഭിക്കുന്നതിലേക്കോ നയിക്കാമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് ഇപ്പോഴത്തെ വില ഇടിവിന് കാരണമായത്. ചര്‍ച്ചകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെന്നത് വിപണിയിൽ ആശങ്ക തുടരാൻ ഇടയാക്കുന്നു.

മറുപടി രേഖപ്പെടുത്തുക