വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിർദേശം; മുറികൾ തുറക്കരുതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ വോട്ടെണ്ണൽ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്നാണ് നിർദേശം. സീൽ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പേരാമ്പ്ര, നെന്മാറ മേഖലകളിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ മെറ്റീരിയൽ റൂം തുറന്നത് വിവാദമായിരുന്നു.

എന്നാൽ സ്ട്രോങ് റൂം തുറന്നെന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചു. ഏജന്റുമാരുടെ സാന്നിധ്യത്തിൽ മാത്രമാണ് മുറി തുറന്നതെന്നും, സ്ട്രോങ് റൂമിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക