ഉക്രെയ്‌നിനെ ആണവശക്തിയായ റഷ്യയില്‍നിന്ന് സംരക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ഉക്രൈൻ നാറ്റോയില്‍ അംഗമാകുകയോ അല്ലെങ്കില്‍ തങ്ങൾക്ക് ആണവായുധങ്ങള്‍ നല്‍കുകയോ ചെയ്യാതെ യുദ്ധത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
ഫ്രഞ്ച് പത്രമായ ലെ മൊണ്ടേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ആണവായുധ ശേഷി കാരണം ഉക്രെയ്ൻ യുദ്ധത്തില്‍ വിജയം നേടില്ലെന്ന വിലയിരുത്തലുകളെ അദ്ദേഹം വിമര്‍ശിച്ചു.
“റഷ്യ ഒരു ആണവശക്തിയായതിനാല്‍ ഉക്രെയ്ൻ ജയിക്കില്ലെന്ന് എല്ലാവരും പറയുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് എന്ത് സുരക്ഷാ ഉറപ്പുകളാണ് ലഭിക്കേണ്ടത്? നാറ്റോ അംഗത്വമോ, ആണവായുധങ്ങളോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഇതുവരെ ഈ വിഷയത്തില്‍ ആരും ഉക്രെയ്‌നോട് നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും, റഷ്യയെ സംബന്ധിച്ചും അതേ രീതിയില്‍ സംസാരിക്കുന്നില്ലെന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുദ്ധാനന്തര സുരക്ഷാ ഉറപ്പുകള്‍ റഷ്യയുമായി ബന്ധപ്പെട്ട ഭൂപ്രദേശ പ്രശ്‌നങ്ങളില്‍ ആശ്രയിച്ചിരിക്കാമെന്ന് റോയിട്ടേഴ്‌സ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022ല്‍ ഡോണ്‍ബാസ് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങള്‍ റഷ്യയില്‍ ചേരാന്‍ വോട്ടെടുപ്പ് നടത്തിയതായി റഷ്യ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
