16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന്റെ എ. സി. മൊയ്തീന് 35 വോട്ടും ലഭിച്ചു. ചരിത്രത്തിൽ ആദ്യമായി ബിജെപിക്കായി സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി. ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് സഭയുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
ഈ മാസം 23 മുതൽ 28 വരെ നിയമസഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്.
പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ശേഷം നിയമസഭയിൽ ഏറ്റവും കൂടുതൽ അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
