കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; അവർ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് ലഭിക്കുന്നത്: ശശി തരൂർ

കോൺഗ്രസ് എംപി ശശി തരൂർ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും, പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോൾ, പാർട്ടിക്കുള്ളിൽ കഴിവുള്ള നിരവധി നേതാക്കളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അന്തിമ തീരുമാനം ഹൈക്കമാൻഡ് എംഎൽഎമാരുമായി ആലോചിച്ച് സ്വീകരിക്കുമെന്നും തരൂർ പറഞ്ഞു.

അതേസമയം, എൽഡിഎഫ് 40 സീറ്റുകളിലേക്കു മാത്രമായി ചുരുങ്ങിയപ്പോൾ എൻഡിഎ ഒരു സീറ്റിൽ മുന്നിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കേരള വോട്ടർമാരുടെ വിധിപ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ ഉത്സവാന്തരീക്ഷമാണ് നിലനിൽക്കുന്നത്.

മറുപടി രേഖപ്പെടുത്തുക