ഇന്ത്യ ഒരു ധർമ്മസത്രമല്ല; ഈ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ: അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്കും കോൺഗ്രസ് പാർട്ടിക്കുംതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ഇന്ത്യ ഒരു ധർമ്മസത്രമല്ലെന്നും രാജ്യത്തിന്റെ പൗരന്മാർക്ക് മാത്രമാണ് ഇവിടെ ജീവിക്കാനുള്ള അവകാശമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് പുറത്താക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മഹാലക്ഷ്മി ക്ഷേേത്ര വികസന പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കുകളാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോൺഗ്രസും ഉദ്ധവ് താക്കറെയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷയും നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഈ രാജ്യം ഒരു ധർമ്മസത്രമല്ല. ഇന്ത്യയുടെ പൗരന്മാർക്ക് മാത്രമാണ് ഇവിടെ താമസിക്കാനുള്ള അവകാശമുള്ളത്. രാജ്യത്തുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നിയമാനുസൃതമായി പുറത്താക്കും,” അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റം ദേശീയ സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും, അതിനെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്നത്തിൽ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ലാഭം നോക്കുകയാണെന്നും അമിത് ഷാ വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക