സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോയും എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു വിവാഹം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്ര പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങായിരുന്നു ഇത്.
വളരെ ലളിതമായ വേഷവിധാനങ്ങളോടെയാണ് ഇരുവരും രജിസ്ട്രാർ ഓഫീസിലെത്തിയത്. ആർഷോ വയലറ്റ് ഷർട്ടും വെള്ള മുണ്ടും ധരിച്ചപ്പോൾ, പച്ച സാരിയും വയലറ്റ് ബ്ലൗസുമായിരുന്നു വിദ്യയുടെ വേഷം.
തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ, കോളേജ് അധ്യാപക ജോലിക്ക് ചേരുന്നതിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്ന കേസിൽ പ്രതിയായതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങളും നിയമനടപടികളും നേരിട്ടിരുന്നു. നിലവിൽ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ് വിദ്യ.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം ആർഷോ എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി പി.ജി വിദ്യാർത്ഥിയായിരുന്നു. പിന്നീട് പഠനം പൂർത്തിയാക്കാതെ സജീവ രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു.
