കുംഭമേളയിലെ വൈറൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല; മധ്യപ്രദേശ് പൊലീസ് സംഘം കേരളത്തിൽ നിന്ന് മടങ്ങി

കുംഭമേളയിൽ വൈറലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ അന്വേഷിക്കാൻ എത്തിയ മധ്യപ്രദേശ് പൊലീസ് സംഘം കേരളത്തിൽ നിന്ന് മടങ്ങി. സംസ്ഥാനത്ത് നടത്തിയ അന്വേഷണത്തിനിടെ പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.അതേസമയം, തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ കേരള പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഉത്തർപ്രദേശ് സ്വദേശിക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ രഹസ്യമൊഴി നൽകാനും കഴിയാത്ത സ്ഥിതിയാണ്. പൊലീസിന്റെ വൈകിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ പെൺകുട്ടിയും പങ്കാളിയും ഒരുങ്ങുകയാണ്.

മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയതിന് പിന്നാലെ, തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിയെയും പൊലീസ് കമ്മീഷണറെയും സമീപിച്ചിരുന്നു.

മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. അന്ന് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതും കൂടുതൽ ദുരൂഹതകൾക്ക് ഇടയാക്കിയിരുന്നു

മറുപടി രേഖപ്പെടുത്തുക