രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആര്‍.എസ്എസ് അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്: എം.സ്വരാജ്

മണ്ഡലപുനർനിർണയ നടപടിക്കെതിരെ സി.പി.എം നേതാവ് എം സ്വരാജ് രംഗത്തെത്തി. രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിനായി പാർലമെന്റിൽ ഭൂരിപക്ഷം വർധിപ്പിക്കാനാണ് ബിജെപി സർക്കാർ ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരാൻ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

വിദേശനയത്തിലെ മാറ്റങ്ങൾ ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റിയെന്നും എം.സ്വരാജ് വിമർശിച്ചു. വനിതാ സംവരണമാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള മണ്ഡലങ്ങളിൽ മൂന്നിൽ ഒന്ന് സംവരണം ഏർപ്പെടുത്തിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനസംഖ്യാ വർധനയും വനിതാ സംവരണവും മറയാക്കി ബിജെപിക്ക് സ്വാധീനമുള്ള ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ മണ്ഡലങ്ങൾ സൃഷ്ടിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം ലോക്‌സഭയിൽ പരാജയപ്പെടുത്തിയതായും എം.സ്വരാജ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക