അതൃപ്തിയിലായിരുന്ന കെ. സുധാകരൻ ഡൽഹിയിലെത്തി ; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസന്തോഷം പ്രകടിപ്പിച്ച കെ. സുധാകരൻ ഡൽഹിയിൽ എത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും സന്ദർശിച്ചു. കുടുംബസമേതമായിരുന്നു അദ്ദേഹത്തിന്റെ ഈ കൂടിക്കാഴ്ച.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് സുധാകരൻ എന്നും, അദ്ദേഹം ഒരു ‘യഥാർത്ഥ കോൺഗ്രസ് പോരാളി’ ആണെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പൂർണ്ണ ഐക്യവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിർണ്ണായക കൂടിക്കാഴ്ച.

കെ.സി. വേണുഗോപാലും പങ്കെടുത്ത ചർച്ചയിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

മുമ്പ് കെ. സുധാകരനെ സ്റ്റാർ ക്യാമ്പയിനറായി തിരഞ്ഞെടുത്തത് പാർട്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുധാകരന്റെ സജീവ പങ്കാളിത്തം യുഡിഎഫിന് വലിയ ശക്തിയാകുംെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക