രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ എംപി. സ്പീക്കർക്ക് കത്തും സമർപ്പിച്ചു.
പ്രസംഗത്തിനിടെ കോൺഗ്രസിനെ 59 തവണ വിമർശിച്ചതായി ആരോപിച്ച വേണുഗോപാൽ, ഇത് പക്ഷപാതപരവും ലജ്ജാകരവുമാണെന്ന് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ദേശീയ ഐക്യം ലക്ഷ്യമിട്ടായിരിക്കണം, എന്നാൽ ഇതിൽ പാർലമെന്ററി മര്യാദകൾ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റിലെ വോട്ടിംഗിനെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി പരാമർശിച്ചതും വിവാദമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
ഡി.എം.കെ–കോൺഗ്രസ് സഖ്യത്തിന് ദൃഢമായ ചരിത്രമുണ്ടെന്നും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും പ്രശ്നസമയങ്ങളിൽ ഇരുപാർട്ടികളും ഒരുമിച്ച് നിൽക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ ഇത് വ്യക്തമായതായി വേണുഗോപാൽ പറഞ്ഞു.
