തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തിലെ വ്യത്യാസം സോഷ്യൽ മീഡിയയിൽ വ്യാപക ചര്‍ച്ചയ്ക്ക് കാരണമായി. ഡൽഹിയിൽ കണ്ടതിനെക്കാൾ മോദിയുടെ മുഖചർമ്മം കൂടുതൽ ഇരുണ്ടതായി തോന്നിയതോടെ, ഇത് മേക്കപ്പാണോ വെയിൽപിടിച്ച മാറ്റമാണോ എന്ന ചോദ്യങ്ങൾ ഉയർന്നു.
തമിഴ്നാട്ടിലെ പ്രചാരണത്തിനായി മനപൂർവം സ്കിൻ ടോൺ മാറ്റിയതാണെങ്കിൽ അത് വംശീയത (racism) ആണെന്ന വിമർശനങ്ങളും ചിലർ ഉന്നയിച്ചു. അതേസമയം, റാലികളിൽ പങ്കെടുത്ത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിലർ ഇത് വെയിൽക്കെട്ട് മൂലമുള്ള മാറ്റമെന്നാണ് പറയുന്നത്, മറ്റുചിലർ പ്രചാരണ തന്ത്രമെന്ന നിലയിലാണ് സംശയം ഉന്നയിക്കുന്നത്.
സ്ത്രീ സംവരണം, മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ പാർലമെന്റിൽ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ തമിഴ്നാട് സന്ദർശനം ശ്രദ്ധ നേടുന്നത്.
