ഇരുണ്ട ഭരണകാലം ജനങ്ങൾക്ക് വ്യക്തമായി ഓർമ്മയുണ്ട്; കെഎസ്ആർടിസി ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വീണ്ടും വിശ്വസിക്കില്ല: മന്ത്രി പി രാജീവ്

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച “ഗ്യാരണ്ടി”കൾ കേരളത്തിൽ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ് .വിഡി സതീശൻ പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

മുൻകാലത്തെ ഇരുണ്ട ഭരണകാലം ജനങ്ങൾക്ക് വ്യക്തമായി ഓർമ്മയുണ്ടെന്നും കെഎസ്ആർടിസി ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വീണ്ടും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കാണാതിരിക്കാനുള്ള അന്ധത കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ വരുന്നതെന്നും രാജീവ് ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്ത സമദാനി പ്രഖ്യാപനം മനപ്പൂർവം തെറ്റിച്ച് പറഞ്ഞതാകാമെന്നും അദ്ദേഹം പരിഹസിച്ചു. പുണ്യമാസമായതിനാൽ അസത്യം പറയരുതെന്ന് പരിഭാഷകൻ കരുതിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, സി.ജെ.പി പരാമർശത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കെജ്‌രിവാളിനെ ജയിലിൽ അടയ്ക്കാനുള്ള ശ്രമങ്ങളിൽ ബി.ജെ.പി.യ്ക്ക് ചട്ടുകമായ നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി ബി.ജെ.പി.യുടെ ഏജന്റാണെന്നും, കർണാടകയിലും തെലുങ്കാനയിലും നടക്കുന്നത് ബി.ജെ.പി. ഭരണത്തെ അനുസ്മരിപ്പിക്കുന്ന ന്യൂനപക്ഷ വേട്ടയാണെന്നും മന്ത്രി പി. രാജീവ് ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക