ഇറാനെതിരെ തുടരുന്ന യുദ്ധ സാഹചര്യത്തിൽ അമേരിക്കൻ സൈനിക മേധാവിയായ ജനറൽ റാന്‍ഡി ജോർജിനോട് നേരത്തെ വിരമിക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹിഗ്സ്താണ് ഈ നിർദേശം നൽകിയിരിക്കുന്നത്. 2027 വരെ ഔദ്യോഗിക കാലാവധി ബാക്കി നിൽക്കെയാണിത്.
റാൻഡി ജോർജ് സ്ഥാനമൊഴിഞ്ഞാൽ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ക്രിസ്റ്റഫർ ലാനേവ് താൽക്കാലിക കരസേനാ മേധാവിയായി ചുമതലയേൽക്കും. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ദേശീയ സുരക്ഷാ അജണ്ട നടപ്പിലാക്കുന്നതിനായി പ്രതിരോധ വകുപ്പിൽ പുനഃസംഘടന നടത്തുന്നതിന്റെയും ഭാഗമായി മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റുന്ന നീക്കമാണിതെന്നാണ് സൂചന.
കഴിഞ്ഞ വർഷം അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ഹെഗസ്ത് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
അതേസമയം, ഇറാന്റെ സൈനിക ശേഷി തകർന്നുവെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് CNN റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക ശേഷി പൂർണമായി തകർന്നിട്ടില്ലെന്നും, 50 ശതമാനത്തിലേറെ മിസൈൽ ലോഞ്ചറുകൾ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ, ആയിരക്കണക്കിന് ഡ്രോണുകൾ ഇറാന്റെ ശേഖരത്തിലുണ്ടെന്നും വിവരമുണ്ട്.
