ഉപമുഖ്യമന്ത്രി പദവിയിൽ മോഹമില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവിയിൽ തനിക്ക് മോഹമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വകുപ്പുകളിൽ കാര്യങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതാണ് പ്രധാനമെന്നും, അതിലൂടെയാണ് ഒരാളെ ഓർക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറ ജാതി, മതം, വർഗീയത തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കില്ലെന്നും, ലീഗിന്റെ ലക്ഷ്യം പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തവണ മത്സരിക്കുന്ന എല്ലാ സീറ്റുകളിലും ലീഗിന് വിജയമുണ്ടാകുമെന്ന ആത്മവിശ്വാസവും കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു.

ചേലക്കര, പേരാമ്പ്ര, കൂത്തുപറമ്പ് പോലുള്ള ഇടതുപക്ഷത്തിന് മേൽക്കയ്യുണ്ടെന്ന് കരുതിയിരുന്ന മണ്ഡലങ്ങളിൽ പോലും ലീഗിന് മികച്ച പ്രതികരണം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് 100 സീറ്റുകൾ ലഭിക്കുമെന്ന വിഡി സതീശന്റെ നിലപാടിനെ ലീഗും പിന്തുണയ്ക്കുന്നുവെന്നും, ആലോചിച്ചാണ് ഇത്തരം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുണ്ടക്കൈ പുനരധിവാസ പദ്ധതിയിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക