കൈയിൽ ആയുധമില്ല; തായ്‌വാനിലേക്കുള്ള യുഎസ് ആയുധ വിൽപ്പനയിൽ താൽക്കാലിക ഇടവേള

തായ്‌വാനിലെക്ക് ലേക്ക് നടത്തുന്ന യുഎസിന്റെ ആയുധ വിൽപ്പനയിൽ താൽക്കാലിക ഇടവേളയുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടായതായി അറിയില്ലെന്ന് തായ്‌വാൻ സർക്കാർ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങളും ആഭ്യന്തര ആയുധശേഖരം കൂട്ടാനുമുള്ള ശ്രമങ്ങളും കാരണം വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചതിന് പിന്നാലെയാണ് തായ്‌വാന്റെ പ്രതികരണം.

വ്യാഴാഴ്ച നടന്ന സെനറ്റ് അപ്രോപ്രിയേഷൻസ് ഡിഫൻസ് സബ്കമ്മിറ്റി ഹിയറിംഗിൽ യുഎസ് ആക്ടിംഗ് നേവി സെക്രട്ടറി ഹുങ് സാവോ ആയുധ വിൽപ്പനയിലെ താൽക്കാലിക വിരാമം സ്ഥിരീകരിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ യുദ്ധോപകരണങ്ങൾ ഉറപ്പാക്കുന്നതിനായാണ് നിലവിലെ നടപടി എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം, തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പന ചൈനയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന ഘടകമാണെന്ന് തായ്‌വാൻ പ്രസിഡന്റ് ലൈ ചിങ് മുമ്പ് വ്യക്തമാക്കിയിരുന്നു. ദ്വീപിലേക്കുള്ള യുഎസ് സൈനിക സഹകരണത്തെ ചൈന നിരന്തരം വിമർശിച്ച് വരികയും ‘ഒറ്റ ചൈന നയം’ ലംഘനമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.

അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പനയെ ചൈനയുമായുള്ള ചർച്ചകളിൽ പ്രധാന ചർച്ചാ ഉപാധി ആകാമെന്ന് അഭിപ്രായപ്പെട്ടതും വിഷയത്തിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.

ഇറാനെതിരായ സൈനിക നടപടികൾ യുഎസ് ആയുധ ശേഖരത്തിന് സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെയാണ് ഈ താൽക്കാലിക ഇടവേള. ഉയർന്ന സാങ്കേതിക യുദ്ധോപകരണങ്ങളുടെ ഉപയോഗം അമേരിക്കയുടെ പ്രതിരോധ ശേഷിയെ ബാധിച്ചിട്ടുണ്ടോയെന്നതും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക