പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾക്ക് അറ്റകുറ്റപ്പണി; 3.95 കോടിക്ക് ഭരണാനുമതി

സംസ്ഥാനത്തെ പുതിയ യുഡിഎഫ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായി സർക്കാർ 3.95 കോടിയുടെ ഭരണാനുമതി നൽകി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കായി ആദ്യം 1.35 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും, വൻതുക ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ തുടർന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്.

മന്ത്രിമാരുടെ വസതികളിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച് നവീകരിക്കുന്നത് മൻമോഹൻ ബംഗ്ലാവാണ്. ഇതിനായി 81.06 ലക്ഷം രൂപ ചെലവിടും. മറ്റു വസതികൾക്കും അനുവദിച്ച തുക (ലക്ഷത്തിൽ) ഇങ്ങനെ: നെസ്റ്റ് – 40.67, ഉഷസ് – 40.03, പെരിയാർ – 31.26, പൗർണമി – 40.81, പമ്പ – 31.43, കവടിയാർ ഹൗസ് – 40.06, ഗംഗ – 31.53, അജന്ത – 58.74 ലക്ഷം രൂപ.

മറുപടി രേഖപ്പെടുത്തുക