ഇന്തോനേഷ്യ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി Narendra Modi ചരിത്ര നേട്ടം സ്വന്തമാക്കി. ഇന്തോനേഷ്യൻ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ജക്കാർത്തയിൽ നടന്ന ചടങ്ങിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും കടലുകൾകൊണ്ട് വേർതിരിക്കപ്പെട്ടവയല്ലെന്നും ചരിത്രം, സംസ്കാരം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയാൽ ബന്ധിക്കപ്പെട്ടവയാണെന്നും മോദി പറഞ്ഞു. രാമായണവും മഹാഭാരതവും മുതൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം നൽകിയതിന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രാബോ സുബിനാറ്റോ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മോദി നന്ദി അറിയിച്ചു. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി, ഇന്തോനേഷ്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം നവീകരിക്കുന്നതിന് ഇന്ത്യ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സാങ്കേതികവിദ്യയിൽ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സർക്കാർ പദ്ധതികൾ ഇന്തോനേഷ്യയിൽ നടപ്പാക്കുമെന്ന പ്രസിഡന്റ് പ്രബോവോയുടെ പരാമർശത്തെ സൂചിപ്പിച്ച് “സുഹൃത്തുക്കൾക്കിടയിൽ പകർപ്പവകാശമില്ല” എന്ന മോദിയുടെ പരാമർശം പാർലമെന്റിൽ ചിരി പടർത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ പ്രതീകമായാണ് ഈ പരാമർശം വിലയിരുത്തപ്പെട്ടത്. ജൂലൈ 6 മുതൽ 11 വരെ നീളുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി മോദി ഇന്തോനേഷ്യയ്ക്ക് പുറമെഓസ്ട്രേലിയ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.
