കേരളത്തിൽ 10,000 കോടിയുടെ കപ്പൽ നിർമാണ നിക്ഷേപമില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

കേരളത്തിൽ കപ്പൽ നിർമാണ പദ്ധതി ആരംഭിക്കുന്നതിനായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് ഒരിടത്തും പുതിയ കപ്പൽ നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇക്കണോമിക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10,000 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, അത്തരമൊരു പദ്ധതി കമ്പനി പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ അവകാശവാദം. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് വിശദീകരണം പുറത്തുവന്നത്.

ടാറ്റ ഗ്രൂപ്പിന്റെ നിലപാട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട അവകാശവാദത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക