ഇറാനുമായി കരാർ വൈകാൻ കാരണം നെതന്യാഹു; കടുത്ത വിമർശനവുമായി ട്രംപ്

അമേരിക്ക-ഇറാൻ സമാധാനകരാർ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഇസ്രയേൽ നടത്തിയ ലെബനൻ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു.

ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണം അമേരിക്ക-ഇറാൻ സമാധാന ധാരണ ഒപ്പിടുന്നതിന് മണിക്കൂറുകൾ മുമ്പാണ് നടന്നത്.

ഇത് സമാധാന ശ്രമങ്ങളെ തകർത്തതാണെന്ന് ആരോപിച്ച ട്രംപ്, നെതന്യാഹുവിന്റെ നടപടിയെ “വിവേകമില്ലാത്തത്” എന്നാണ് വിശേഷിപ്പിച്ചത്. കരാർ വൈകാൻ കാരണം ഇസ്രയേലിന്റെ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. സംഘർഷം തുടരുന്നതിനിടെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക