മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുമ്പോള്‍ ചിരിയാണ് വരുന്നത്: പ്രിയങ്ക ഗാന്ധി

കേരളത്തോട് തനിക്ക് ആഴത്തിലുള്ള മാനസികബന്ധമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി . മഹാത്മാ ഗാന്ധിയെ ഏറെ സ്വാധീനിച്ച സംസ്ഥാനമാണ് കേരളമെന്നും, ഇവിടെ പുതിയൊരു ഭരണ സംവിധാനത്തിന് സമയം എത്തിയിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. കൊല്ലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും , അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസുകൾ വരാത്തതെന്നും അവർ ചോദിച്ചു.

മുഖ്യമന്ത്രി ബിജെപിയുമായി കൈകോർത്തിരിക്കുകയാണെന്നും, എൽഡിഎഫും ബിജെപിയും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. പ്രധാനമന്ത്രിയുമായി രഹസ്യ ധാരണകൾ ഉണ്ടാക്കി ഭരണത്തിലേർപ്പെടുകയാണെന്നും വിമർശിച്ചു. കേരളത്തിലെ ജനങ്ങൾ കണ്ണുതുറന്ന് കാണണമെന്നും, സംസ്ഥാനത്ത് ഭരണ മാറ്റം അനിവാര്യമാണെന്നും അവർ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ വിഭവ ശേഷിയുള്ള കേരളത്തിൽ മാറ്റം കൊണ്ടുവരാനുള്ള അവസരം ജനങ്ങളുടെ കയ്യിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ജനങ്ങളെ സംരക്ഷിക്കേണ്ട നേതാക്കൾക്ക് അധികാരലാലസ മാത്രമാണെന്നും അവർ വിമർശിച്ചു.

അന്താരാഷ്ട്ര തലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾ വിമർശിച്ച അവർ, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ുമായി നടത്തിയ കരാറുകളെയും പരാമർശിച്ചു. രാജ്യത്തിന്റെ താൽപര്യങ്ങൾക്കു മേൽ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക