സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘വർഗവഞ്ചകർ’ പരാമർശത്തിനെതിരെ വിമത നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്ത്. പാർട്ടിയെ തെറ്റായ വഴിയിലേക്ക് നയിച്ചവരാണ് യഥാർത്ഥ വർഗവഞ്ചകരെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും, തെറ്റ് തിരുത്തേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം വിമർശിച്ചു.
എം.വി. ജയരാജൻ ഉയർത്തിയ ‘തെറ്റ് തിരുത്തി തിരിച്ചുവരാം’ എന്ന പരാമർശത്തോടും ടി.കെ. ഗോവിന്ദൻ പ്രതികരിച്ചു. ആരാണ് തെറ്റ് ചെയ്തത്, ആരാണ് അത് തിരുത്തേണ്ടത് എന്ന കാര്യം സിപിഐഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും മറുപടി നൽകിയ ടി.കെ. ഗോവിന്ദൻ, പദ്ധതിയിൽ ഒപ്പുവെച്ചത് അന്നത്തെ മന്ത്രിയാണെന്നും, കരാറിൽ നിന്ന് എളുപ്പത്തിൽ പിന്മാറാനാകുമോയെന്നും ചോദിച്ചു.
