അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ) പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റും പൊതുഭൂമി കൈകാര്യം ചെയ്യുന്ന സ്ഥാപനവുമെന്ന നിലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് ഭക്തരുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിനെ ആർടിഐയിൽ നിന്ന് ഒഴിവാക്കുന്നത് പുനഃപരിശോധിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) 2025 ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിൽ ട്രസ്റ്റ് ആർടിഐ നിയമപ്രകാരമുള്ള ‘പൊതു അതോറിറ്റി’ അല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് പുനഃപരിശോധിച്ച് വിഷയത്തിൽ വ്യക്തമായ നിയമപരമായ തീരുമാനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.
