ബോണസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ദക്ഷിണ കൊറിയൻ സാങ്കേതിക ഭീമനായ സാംസങ് ഇലക്ട്രോണിക്സിൽ വൻതോതിലുള്ള തൊഴിലാളി പണിമുടക്ക്. ഏകദേശം 48,000 തൊഴിലാളികളാണ് സമരത്തിലേക്ക് നീങ്ങുന്നത്.
സെമികണ്ടക്ടർ നിർമാണ ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വ്യാഴാഴ്ച മുതൽ 18 ദിവസത്തെ സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് യൂണിയൻ പ്രഖ്യാപിച്ചു.
വാർഷിക പ്രവർത്തന ലാഭത്തിന്റെ 15 ശതമാനം ബോണസായി നൽകണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. പണിമുടക്ക് ആഗോള ചിപ്പ് വിതരണ ശൃംഖലയെയും ഹാർഡ്‌വെയർ നിർമ്മാണ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ചില വിഭാഗം ജീവനക്കാർക്ക് 50% മുതൽ 100% വരെ ബോണസ് നൽകാമെന്ന് സാംസങ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും തൊഴിലാളി സംഘടനകൾ ഇതിൽ തൃപ്തരല്ല.
