മുഖ്യമന്ത്രി ചര്‍ച്ചകളില്‍ മൗനം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദേശം

മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശിച്ചു. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിര്‍ദേശം ലംഘിച്ച് പ്രസ്താവനകള്‍ നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം പരസ്യ പ്രതികരണങ്ങള്‍ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും അസംതൃപ്തി സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസിയും മുന്‍പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ എടുത്തില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി കൂടുതല്‍ കടുത്ത നിലപാട് സ്വീകരിച്ചതെന്ന് സണ്ണി ജോസഫ് വിശദീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ മുഖ്യമന്ത്രിപ്പോര് വലിയ ചര്‍ച്ചയായിരുന്നുവെന്ന് ഓര്‍മിപ്പിക്കാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. ഇവരെ പിന്തുണക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലും പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തി.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു.

മറുപടി രേഖപ്പെടുത്തുക